കമൽ സാറിന്റെ സിനിമയ്ക്ക് ഞങ്ങൾ എന്തിന് പ്രൊമോഷൻ ചെയ്യണം?: ഐശ്വര്യ ലക്ഷ്മി

നിഹാരിക കെ.എസ്

തിങ്കള്‍, 26 മെയ് 2025 (14:43 IST)
കമൽ ഹാസൻ-മണിരത്നം ഒരുമിക്കുന്ന തഗ് ലൈഫ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് അണിയറ പ്രവർത്തകർ. അഭിരാമി, തൃഷ എന്നിവരാണ് നായികമാർ. സിമ്പുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഐശ്വര്യ ലക്ഷ്മിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തനിക്ക് ചെറിയൊരു റോളാണു
Aiswarya Lekshmi
ള്ളതെന്ന് ഐശ്വര്യ പറഞ്ഞിരുന്നു. മണിരത്നവുമായി ആദ്യം ഒന്നിച്ച പൊന്നിയിൻ സെൽവന്റെ പ്രൊമോഷന് സജീവമായി ഐശ്വര്യ ലക്ഷ്മിയുണ്ടായിരുന്നു. എന്നാൽ ഇത്തവണ അങ്ങനെയല്ല.
 
ത​ഗ് ലെെഫിന്റെ ട്രെയിലർ ലോഞ്ചിന് നടി എത്തിയിരുന്നു. തുടർന്നുള്ള ഇവന്റുകളിൽ ഐശ്വര്യയെ കണ്ടിട്ടില്ല. ത​ഗ് ലെെഫിനെക്കുറിച്ച് അധികം സോഷ്യൽ മീഡിയ പോസ്റ്റുകളുമില്ല. ഇതോടെ എന്തുകൊണ്ടാണ് തഗ് ലൈഫിന്റെ പ്രൊമോഷൻ പരിപാടികൾക്കൊന്നും ഐശ്വര്യ സജീവമായി പങ്കെടുക്കാത്തതെന്ന ചോദ്യം സോഷ്യൽ മീഡിയകളിൽ നിന്നും ഉയരുന്നുണ്ട്. നിലവിൽ മാമൻ എന്ന സിനിമയുടെ പ്രൊമോഷണൽ തിരക്കുകളിലാണ് ഐശ്വര്യ ലക്ഷ്മി. നടൻ‌ സൂരിക്കൊപ്പം ഐശ്വര്യ പ്രധാന വേഷം ചെയ്യുന്ന സിനിമയാണിത്. മെയ് 16 നാണ് മാമൻ റിലീസ് ചെയ്തത്. 
 
ത​ഗ് ലെെഫിൽ ഐശ്വര്യക്ക് ചെറിയ റോളാണ്. നടി പല അഭിമുഖങ്ങളിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വളരെ ചെറിയ കഥാപാത്രമാണ്. ഒരുപാട് പ്രൊമോഷന് വരേണ്ട കാര്യമില്ല. കമൽ സാറിന്റെ സിനിമയ്ക്ക് ഞങ്ങൾ എന്തിന് പ്രൊമോഷൻ ചെയ്യണം. പ്രൊമോഷനേ ഇല്ലാതെ നിങ്ങൾ തിയറ്ററിൽ വരും. മണി സർ (മണിരത്നം) ഏത് റോളിലേക്ക് വിളിച്ചാലും ഞാൻ ചെയ്യും എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍