ബോളിവുഡിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് സ്റ്റാറ്റസുള്ള ഫ്രാഞ്ചൈസിയില്‍ ഭാഗമായിട്ടും ബോക്‌സോഫീസില്‍ നിലം തൊടാതെ ഹൃത്വിക് റോഷന്‍- ജൂനിയര്‍ എന്‍ടിആര്‍ സിനിമയായ വാര്‍ 2. റിലീസ് ചെയ്ത് രണ്ടാം വാരാന്ത്യത്തിലേക്ക് കടന്നപ്പോള്‍ ബോക്‌സോഫീസില്‍ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയിലാണ് സിനിമ. അഞ്ചാം വാരത്തിലേക്ക് കടക്കുന്ന മഹാവതാര്‍ നരസിംഗ വാരാന്ത്യത്തില്‍ 11.15 കോടി രൂപ നേടിയപ്പോള്‍ 13.75 കോടി രൂപയാണ് വാര്‍ 2 രണ്ടാം വാരാന്ത്യത്തില്‍ നേടിയത്.
ആനിമേഷന്‍ സിനിമയായ മഹാവതാര്‍ നരസിംഹ പോലും മുന്‍നിര താരങ്ങളും വമ്പന്‍ ബജറ്റിലുമെത്തിയ സിനിമയെ പിന്തള്ളുന്നതാണ് ബോളിവുഡില്‍ കാണാനാകുന്നത്. കെട്ടുറപ്പില്ലാത്ത കഥയും മോശം വിഎഫ്എക്‌സ് രംഗങ്ങളുമാണ് വാര്‍ 2വിന്റെ പരാജയത്തിന് കാരണമായത്. അതേസമയം സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും വാര്‍ 2വിനൊപ്പം റിലീസ് ചെയ്ത കൂലി ആഗോള തലത്തില്‍ നിന്നും 400 കോടിയോളം സ്വന്തമാക്കി കഴിഞ്ഞു.