വിശാലും നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത് കുമാറും വിവാഹിതരാകാന്‍ പോകുന്നുവെന്നാണ് പാപ്പരാസികളുടെ പുതിയ അനുമാനം. നടികര്‍ സംഘം സെക്രട്ടറികൂടിയായ താരം, നടികര്‍ സംഘം ബില്‍ഡിംഗ് പൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ തന്റേത് 'ലക്ഷ്മികരമാന പൊണ്ണ്' ആയിരിക്കുമെന്നുള്ള വ്യക്തമായ സൂചന വിശാല്‍ നല്‍കി കഴിഞ്ഞു. വരലക്ഷ്മിയും വിശാലും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിശാല്‍ ഇപ്പോള്‍ നല്കിയ സൂചനയും ഇരുവരും തമ്മിലുള്ള വിവാഹത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് തമിഴകത്തുനിന്നുള്ള റിപ്പോര്‍ട്ട്.