വെള്ളയിട്ട് പറഞ്ഞാല്‍ അസഭ്യമാകാതിരിക്കുമോ?; വീണ്ടും പ്രതികരിച്ച് വിനായകന്‍

രേണുക വേണു

വ്യാഴം, 7 ഓഗസ്റ്റ് 2025 (11:08 IST)
Yesudas, Vinayakan and Adoor

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെയും ഗായകന്‍ യേശുദാസിനെതിരെയും അസഭ്യവര്‍ഷം നടത്തിയെന്ന ആരോപണത്തില്‍ കൂടുതല്‍ പ്രതികരണവുമായി നടന്‍ വിനായകന്‍. വെള്ളയിട്ട് പറഞ്ഞാല്‍ യേശുദാസ് പറഞ്ഞത് അസഭ്യമാകാതിരിക്കുമോ എന്നും ജുബ്ബയിട്ട് ചെയ്താല്‍ അടൂര്‍ അസഭ്യമാകാതിരിക്കുമോ എന്നും വിനായകന്‍ ചോദിച്ചു. 
 
വിനായകന്റെ പോസ്റ്റ് പൂര്‍ണരൂപം 
 
ശരീരത്തില്‍ ഒന്നും തന്നെ അസഭ്യമായി ഇല്ല.  
എന്നിരിക്കെ
സ്ത്രീകള്‍ 
ജീന്‍സോ, ലെഗിന്‍സോ 
ഇടുന്നതിനെ
അസഭ്യമായി ചിത്രീകരിച്ച
യേശുദാസ് 
പറഞ്ഞത് 
അസഭ്യമല്ലേ? 
 
സിനിമകളിലൂടെ 
സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂര്‍?
 
വെള്ളയിട്ട് പറഞ്ഞാല്‍ 
യേശുദാസ് പറഞ്ഞത് 
അസഭ്യം ആകാതിരിക്കുമോ?
ജുബ്ബയിട്ട് ചെയ്താല്‍ 
അടൂര്‍ 
അസഭ്യമാകാതെ ഇരിക്കുമോ?
 
ചാലയിലെ തൊഴിലാളികള്‍ 
തിയറ്ററിലെ വാതില്‍ പൊളിച്ച് സെക്‌സ് കാണാന്‍ ചലച്ചിത്ര മേളയില്‍ കയറിയെന്നും അതിനെ പ്രതിരോധിക്കാനാണ് 
ടിക്കറ്റ് 
ഏര്‍പ്പെടുത്തിയതെന്നും 
അടൂര്‍ പറഞ്ഞത് 
അസഭ്യമല്ലേ?
 
ദളിതര്‍ക്കും സ്ത്രീകള്‍ക്കും 
സിനിമ 
എടുക്കാന്‍ ഒന്നര കോടി രൂപ കൊടുത്താല്‍ അതില്‍ നിന്നു കട്ടെടുക്കും 
എന്ന് അടൂര്‍ പറഞ്ഞാല്‍ അസഭ്യമല്ലേ?
 
സംസ്‌കൃതത്തില്‍ അസഭ്യം പറയുന്നവരോട് 
പച്ച മലയാളത്തില്‍
തിരിച്ചു പറയുന്നത് 
അസഭ്യമാണെങ്കില്‍
അത് 
തുടരുക തന്നെ ചെയ്യും.
 
അതേസമയം കഴിഞ്ഞ ദിവസം ഇവരെ പരാമര്‍ശിച്ചുകൊണ്ട് വിനായകന്‍ ഇട്ട പോസ്റ്റ് ഡെലീറ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റില്‍ അടൂരിനെതിരെയും യേശുദാസിനെതിരെയും അശ്ലീല പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍