ഞാൻ പറഞ്ഞത് വലിയൊരു പ്രശ്‌നത്തെ പറ്റി, ഊതി വീർപ്പിച്ച തലക്കെട്ടുകളാണ് വിമർശനമുണ്ടാക്കിയത്: വിജയ് യേശുദാസ്

ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (13:00 IST)
മലയാള സിനിമയിൽ ഇനി പാടില്ല എന്ന ഗായകൻ വിജയ് യേശുദാസ് പറഞ്ഞെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ സംവാദങ്ങൾക്കിടയാക്കിയിരുന്നു. വിജയുടെ തീരുമാനത്തെ വിമർശിച്ചുകൊണ്ടായിരുന്നു സോഷ്യൽ മീഡിയയുടെ പ്രതികരണങ്ങളിൽ അധികവും. എന്നാൽ തെറ്റായ തലക്കെട്ടുകളാണ് നെഗറ്റീവ് അഭിപ്രായങ്ങൾക്കിടയാക്കിയിരിക്കുന്നതെന്ന് വിശദമാക്കിയിരിക്കുകയാണ് വിജയ് യേശുദാസ് ഇപ്പോൾ.
 
ആ അഭിമുഖം മുഴുവൻ വായിക്കുകയാണെങ്കിൽ ഒരു വലിയൊരു പ്രശ്നത്തെ പറ്റിയാണ് ഞാൻ സംസാരിക്കുന്നതെന്ന് നിങ്ങൾക്ക് മനസിലാകും. എന്നാൽ ഓൺലൈൻ മീഡിയകളിലെ തലക്കെട്ടുകളാണ് വലിയ പ്രശ്‌നങ്ങൾക്കിട്അയാക്കിയത്. എന്റെ മൂല്യത്തെ വിലമതിക്കാത്ത ഒരു ഇൻഡസ്‌ട്രിയിൽ പ്രവർത്തിക്കുന്നതിനെ പറ്റിയാണ് ഞാൻ പറഞ്ഞത്. അതിനെ അഭിനന്ദിക്കുന്ന ധാരാളം പേരുണ്ട്. താൻ അനുഭവിക്കുന്നത് ഒരു ഒറ്റപ്പെട്ട പ്രശ്‌നമല്ല. കഴിവ് തെളിയിച്ച സംഗീതരംഗത്തെ പലരും നിലനിൽപ്പിനായി പോരാടുകയാണ്. അർഹരായവർക്ക് ശ്രദ്ധയും അംഗീകാരവും നിഷേധിക്കുന്ന ഒരു സിസ്റ്റത്തിന്റെ ഭാഗമാകാൻ എനിക്ക് താത്‌പര്യമില്ല വിജയ് പറഞ്ഞു.
 
സിനിമയിൽ പിന്നണി ഗാനരംഗത്ത് നിന്നും എന്റെ സാന്നിധ്യം കുറയ്‌ക്കുമെന്ന് ഞാൻ പറഞ്ഞു. അത് മാത്രമല്ല സംഗീതം. മലയാള സ്വതന്ത്ര സംഗീത മേഖലയിൽ താൻ സജീവമാകുമെന്നും ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ വിജയ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍