മഹാരാജ വിജയിപ്പിച്ച കേരളത്തിലെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് വിജയ് സേതുപതി

അഭിറാം മനോഹർ

വ്യാഴം, 20 ജൂണ്‍ 2024 (19:44 IST)
താന്‍ നായകനായ ഏറ്റവും പുതിയ സിനിമയായ മഹാരാജ സ്വീകരിച്ച കേരളത്തിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് തമിഴ് താരം വിജയ് സേതുപതി. മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ തുടരുന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിജയ് സേതുപതി കേരളത്തിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞത്.
 
 കേരളത്തില്‍ 100 തിയേറ്ററുകളില്‍ ആദ്യവാരം റിലീസ് ചെയ്ത സിനിമ ഗംഭീരമായ പ്രേക്ഷക പ്രതികരണത്തിന്റെ ബലത്തില്‍ രണ്ടാം വാരം 175 തിയേറ്ററുകളില്‍ വിജയകരമായി തുടരുകയാണ്. അതേസമയം സിനിമയുടെ സ്‌ക്രിപ്റ്റാണ് തന്നെ ആകര്‍ഷിച്ചതെന്ന് സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മംമ്ത മോഹന്‍ദാസ് പറഞ്ഞു. നിതിലന്‍ സ്വാമിനാഥനാണ് സിനിമയുടെ സംവിധായകന്‍. അനുരാഗ് കശ്യപ് വില്ലനായെത്തിയ സിനിമയില്‍ നട്ടി, ഭാരതിരാജ,അഭിരാമി എന്നിവര്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍