2 വർഷമായി വേർപിരിഞ്ഞാണ് ഞങ്ങൾ കഴിയുന്നത്: മനസ്സ് തുറന്ന് വീണ നായർ

തിങ്കള്‍, 22 മെയ് 2023 (13:48 IST)
മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ മലയാളികള്‍ക്ക് പരിചിതയായ താരമാണ് വീണ നായര്‍. ചില സിനിമകളിലും വേഷമിട്ടിട്ടുള്ള താരം ബിഗ്‌ബോസ് മലയാളം സീസണ്‍ 2ല്‍ മത്സരാര്‍ഥിയായതോടെയാണ് പ്രേക്ഷകര്‍ വീണയെ അടുത്തറിയുന്നത്. ബിഗ് ബോസില്‍ നിന്നും പുറത്തുവന്നതിന് ശേഷം ഭര്‍ത്താവ് ആര്‍ ജെ അമനുമായി വീണ വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്തകള്‍ വന്നതിന് പിന്നാലെ തങ്ങള്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും എന്നാല്‍ വിവാഹമോചനം നേടിയിട്ടില്ലെന്നും അമന്‍ വ്യക്തമാക്കിയിരുന്നു.
 
ഇപ്പോഴിതാ തങ്ങള്‍ 2 വര്‍ഷക്കാലമായി വേര്‍പിരിഞ്ഞാണ് ജീവിക്കുന്നതെന്നും എന്നാല്‍ വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് വീണ നായര്‍. എന്റെ കൂടെ 7,8 വര്‍ഷക്കാലമായി ഒരുമിച്ചുണ്ടായിരുന്ന ആളാണ് പെട്ടെന്ന് ഒരിക്കലും അതില്‍ നിന്നും വിട്ട് പോരാന്‍ പറ്റില്ലെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വീണ പറഞ്ഞു. എന്റെ അമ്പാടിയുടെ അച്ഛന്‍ ആര്‍ ജെ അമന്‍ എന്ന വ്യക്തിയാണ്. ഞാന്‍ ആദ്യമായാണ് ഇതെല്ലാം ഒരു മീഡിയയില്‍ പറയുന്നത്. 2 വര്‍ഷമായി ഞാന്‍ കൊച്ചിയിലാാണ് താമസിക്കുന്നത്. മകന്റെ കാര്യങ്ങള്‍ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് നോക്കുന്നത്. അവന്‍ അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് പോയി എന്‍ജോയ് ചെയ്യാറുണ്ട്. എനിക്ക് അച്ഛനും അമ്മയുമില്ല. നാളെ അവന്‍ വലുതാകുമ്പോള്‍ എന്തുകൊണ്ട് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് പോകാന്‍ പറ്റിയില്ലെന്ന് ചോദിക്കരുത്.
 
ഞാനിപ്പോള്‍ മോന്റെ കാര്യങ്ങളെല്ലാം നോക്കി അവന് വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ഭഗവാന്‍ അനുഗ്രഹിച്ച് ഹാപ്പിയായ പോകുന്നു. സപ്പറേറ്റഡ് ആയ സ്ത്രീ എന്ന നിലയില്‍ വേറെ രീതിയിലാണ് സമൂഹം അതിനെ നോക്കികാണുന്നത്. ഇപ്പോഴും ഞങ്ങള്‍ വിവാഹമോചിതരല്ല. പൂര്‍ണ്ണമായും ബന്ധം വേണ്ട എന്ന തീരുമാനത്തിലെത്തിയിട്ടില്ല. ക്ലൈമാക്‌സ് ആകുമ്പോള്‍ ഞാന്‍ അത് ഒഫീഷ്യല്‍ ആയി അറിയിക്കും. എല്ലാ സമയവും കടന്ന് പോകും ജീവിതത്തില്‍ ഒന്നും നിലനില്‍ക്കില്ല. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഹാപ്പി ആയി വേര്‍പിരിഞ്ഞ് ജീവിക്കുന്നു. മോനും ഹാപ്പിയാണ്. ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നം അവനെ ബാധിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. അതാണ് തീരുമാനം. വീണ നായര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍