കേരള ബോക്‌സ് ഓഫീസില്‍ നിന്നും 'വാരിസ്' നേട്ടം കൊയ്‌തോ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

ബുധന്‍, 8 ഫെബ്രുവരി 2023 (09:19 IST)
തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ് വിജയ് നായകനായി എത്തിയ വാരിസ്.വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രം ജനുവരി 11ന് റിലീസ് ചെയ്തു. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് ചിത്രം 300 കോടി മറികടന്നതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.
 
തമിഴ്‌നാട്ടില്‍നിന്ന് നേടിയ ഗ്രോസ് 143 കോടിയാണ്. കേരളത്തില്‍ നിന്നുള്ള കളക്ഷന്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.ആന്ധ്ര/ തെലങ്കാനയില്‍ നിന്ന് 27.5 കോടി ചിത്രം സ്വന്തമാക്കി. 14.75 കോടി കര്‍ണാടകയില്‍ നിന്നും നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 14.65 കോടിയും വിജയ് ചിത്രം നേടി.
 
വാരിസ് കേരളത്തില്‍ നിന്നും 13.35 കോടിയാണ് നേടിയത്. 300 കോടി ക്ലബ്ബില്‍ കയറിയ രണ്ടാമത്തെ വിജയ് ചിത്രമാണ് വാരിസ്.ബിഗില്‍ ആയിരുന്നു ഈ നേട്ടത്തില്‍ എത്തിയ ആദ്യ വിജയ് സിനിമ.2 പോയിന്റ് 0, ബിഗില്‍, വിക്രം, പൊന്നിയിന്‍ സെല്‍വന്‍ 1 തുടങ്ങിയ സിനിമകളാണ് 300 കോടി നേടിയ മറ്റ് തമിഴ് സിനിമകള്‍.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍