വടിവേലുവിന്റെ തിരിച്ചുവരപ്പ്, 'നായി ശേഖര്‍ റിട്ടേണ്‍സ്'റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്

ശനി, 26 നവം‌ബര്‍ 2022 (14:29 IST)
നടന്‍ വടിവേലുവിന്റെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരപ്പ് അടയാളപ്പെടുത്തുന്ന ചിത്രമാണ് 'നായി ശേഖര്‍ റിട്ടേണ്‍സ്'.സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
 
 'നായ് ശേഖര്‍ റിട്ടേണ്‍സ്' ഡിസംബര്‍ 9 ന് തീയറ്ററുകളില്‍ എത്തും. 
കോമഡി-ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സൂരജ് ആണ് സംവിധാനം ചെയ്യുന്നത്. റാവു രമേഷ്, ആനന്ദ് രാജ്, മുനിഷ് കാന്ത്, റെഡിന്‍ കിംഗ്സ്ലി, ശിവാംഗി കൃഷ്ണകുമാര്‍, ശിവാനി നാരായണന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 വടിവേലുവിനൊപ്പം നായ്ക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
 സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍