കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വീണ്ടും ഉണ്ണിമുകുന്ദന്‍, 'ഗെറ്റ് സെറ്റ് ബേബി' വരുന്നു

കെ ആര്‍ അനൂപ്

ശനി, 4 നവം‌ബര്‍ 2023 (12:36 IST)
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖില വിമലാണ് നായിക.
 
കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രം ആയിരിക്കും ഇത്. സാമൂഹ്യ പ്രസക്തിയുള്ള വിഷയം നര്‍മ്മത്തില്‍ ചാലിച്ചാണ് സിനിമ പറയുന്നത്. 
 മേപ്പടിയാന്‍, ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ സിനിമകളിലൂടെ കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന നടനായി ഉണ്ണി മുകുന്ദന്‍ മാറിക്കഴിഞ്ഞു. ജീവിതത്തെ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ശക്തമായ കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്.
 
സജീവ് സോമന്‍, സുനില്‍ ജെയിന്‍, പ്രക്ഷാലി ജെയിന്‍, സാം ജോര്‍ജ്ജ് എന്നിവരാണ് സ്‌കന്ദ സിനിമാസിന്റെയും കിംഗ്‌സ്‌മെന്‍ എല്‍ എല്‍ പിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍