ചെമ്പനും മംമ്തയും ഒന്നിക്കുന്ന ചിത്രത്തിൻറെ കഥ പിണറായി വിജയൻ !

കെ ആർ അനൂപ്

ബുധന്‍, 25 നവം‌ബര്‍ 2020 (11:54 IST)
മംമ്ത മോഹൻദാസും ചെമ്പൻ വിനോദും ഒന്നിക്കുന്ന അൺലോക്കിന്റെ ഷൂട്ടിങ് പൂർത്തിയായി. 30 ദിവസത്തെ ഷൂട്ട് ഷെഡ്യൂൾ ചെയ്തിരുന്നുവെങ്കിലും 24 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാൻ ടീമിനായി. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ് സിനിമ.
 
'അൺ ലോക്ക്' ലോക്ക് ഡൗൺ സമയത്ത് നമ്മളെല്ലാം നേരിട്ട് പ്രശ്നങ്ങളെ നർമ്മത്തിൽ ചാലിച്ചാണ് പറയുന്നത്. അടച്ചിടൽ കാലത്ത് കുടുംബങ്ങൾ ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞപ്പോൾ അത്  നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാലിനെ ചിന്തിപ്പിച്ചു.  “ആ പ്രസ്താവന എന്നെ കുടുംബങ്ങൾക്കുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാൻ പ്രേരിപ്പിച്ചു, ഞാൻ ഈ കഥ എഴുതി,” സീനുലാൽ പറഞ്ഞു. ആ രീതിയിൽ ഈ സിനിമയുടെ കഥ പിണറായി സമ്മാനിച്ചതാണെന്ന് പറയേണ്ടിവരും.
 
ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, ഷാജി നവോദയ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മോഷൻ പ്രൈം മൂവീസിന്റെ ബാനറിൽ സജീഷ് മഞ്ചേരിയാണ് ചിത്രം നിർമ്മിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍