മലയാളത്തിൽ ദിലീഷ്പോത്തൻ എന്ന സംവിധായകന്റെ വരവറിയിച്ച മഹേഷിന്റെ പ്രതികാരം തെലുങ്കിൽ എത്തുന്നു. കേരളത്തിൽ വളരെയേറെ പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയെടുത്ത ചിത്രം ഒരു ട്രെന്‍ഡ് സെറ്റര്‍ തന്നെയായിരുന്നു. മലയാളത്തിൽ ഫഹദ് ഫാസിൽ നിറഞ്ഞാടിയ മഹേഷായി തെലുങ്കിൽ എത്തുന്നത് സത്യദേവ് ആണ്. കൊവിഡ് പശ്ചാത്തലത്തിൽ റിലീസ് മാറ്റിവെച്ച ചിത്രം നെറ്റ്ഫ്ലിക്സ് വഴി ഈ മാസം 15നാണ് പ്രേക്ഷകരിലേക്കെത്തുക.
വെങ്കടേഷ് മഹയാണ് മഹേശ്വര ഉഗ്ര രൂപസ്യ' എന്നു പേരിട്ടിരിക്കുന്ന ചിത്രം തെലുങ്കിലൊരുക്കുന്നത്.ഉമാ മഹേശ്വര റാവു എന്നാണ് ചിത്രത്തിൽ നായകകഥാപാത്രത്തിന്റെ പേര്.സ്റ്റുഡിയോയുടെ പേര് മലയാളത്തില്‍ ഭാവന എന്നായിരുന്നെങ്കില്‍ തെലുങ്കിലെത്തുമ്പോള്‍ കോമാലി സ്റ്റുഡിയോ ആണ്. മഹേഷിന്റെ സംവിധാനം നിർവഹിച്ച ബിജിപാൽ തന്നെയാണ് തെലുങ്കിലും സംഗീതം ഒരുക്കുന്നത്.