പുരുഷന്‍മാരെ ബഹുമാനിക്കുക, അവരെ പേടിക്കരുത്: നടി സീമ

കെ ആര്‍ അനൂപ്

വ്യാഴം, 9 ജൂലൈ 2020 (17:19 IST)
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് സീമ. ഐവി ശശി സംവിധാനം ചെയ്ത അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെയാണ് സീമ സിനിമയിലെത്തിയത്. ഒരു സാധാരണ നർത്തകി നിന്നും നിന്നും ഇന്ത്യ അറിയപ്പെടുന്ന അഭിനേത്രിയിലേക്കുള്ള സീമയുടെ യാത്രയ്ക്കിടയിൽ നമ്മളെല്ലാം ചോദിക്കാൻ ആഗ്രഹിക്കുന്നൊരു ചോദ്യം ഒരു അഭിമുഖത്തിൽ നടൻ ദേവൻ ചോദിക്കുകയുണ്ടായി. കഷ്ടപ്പാടുകളെല്ലാം താങ്ങാനുള്ള സഹനശക്തി എവിടെ നിന്ന് ലഭിച്ചുവെന്നായിരുന്നു ദേവന്‍ ചോദിച്ചത്.
 
ഭയങ്കര വികൃതി ആയിരുന്നു ഞാൻ. അതിനാൽ തന്നെ അമ്മ നന്നായി അടിക്കുമായിരുന്നു. 18 വയസ്സുവരെ നല്ല തല്ലു കിട്ടിയിട്ടുണ്ട്. പുരുഷന്‍മാരെ ബഹുമാനിക്കുക, പക്ഷേ അവരെ പേടിക്കരുത്, അങ്ങനെ പറഞ്ഞാണ് അമ്മ വളര്‍ത്തിയത്. അച്ഛനെ ഭയങ്കര ഇഷ്ടമാണ്. ആ അച്ഛന്‍ പെട്ടെന്ന് പോയപ്പോള്‍ വല്ലാതെയായി. പിന്നെ വാശിയായിരുന്നു.അമ്മയ്ക്കായി ജീവിക്കണമെന്ന് ശപഥമെടുക്കുകയായിരുന്നു - സീമ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍