3 മാസം കൊണ്ട് 28 കിലോ ശരീരഭാരം കുറച്ച് ഉണ്ണിമുകുന്ദന്‍, വീഡിയോ

കെ ആര്‍ അനൂപ്

ബുധന്‍, 6 ഒക്‌ടോബര്‍ 2021 (17:06 IST)
ചെറുപ്പകാലം മുതലേ ചിട്ടയായ വ്യായാമം ഉണ്ണിമുകുന്ദന്റെ ജീവിതത്തിന്റെ ഭാഗമാണ്. മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് ശരീരഭാരം കൂടിയ നടന്‍ പിന്നീട് കഠിന പരിശീലനത്തിലൂടെ തന്റെ ഭാരം കുറച്ചിരുന്നു.93 കിലോയായിരുന്നു ഭാരമായിരുന്നു നടന്‍ ഉണ്ടായിരുന്നത്.ആ ഘട്ടമെത്തിയപ്പോഴേക്ക് ആരോഗ്യസ്ഥിതി മോശമാകാന്‍ തുടങ്ങിയെന്ന് നടന്‍ പറഞ്ഞു. തിരിച്ച് പഴയ അവസ്ഥയിലേക്ക് എത്തുവാനുള്ള സഹായിച്ചത് ഒരു സുഹൃത്തായിരുന്നു. അദ്ദേഹം കളരിപ്പയറ്റിനെക്കുറിച്ച് തന്നെ ഓര്‍മ്മിപ്പിച്ചെന്ന് നടന്‍ പറയുന്നു.
തിരിച്ച് പഴയ അവസ്ഥയിലേക്ക് വരാന്‍ എന്തു ചെയ്യണമെന്ന ചിന്തയില്‍ നില്‍ക്കെ കളരിപ്പയറ്റിനെക്കുറിച്ച് ഒരു സുഹൃത്ത് ഓര്‍മ്മിപ്പിച്ചെന്നും ഉണ്ണി പറയുന്നു.
 
ജീവിതത്തിലെ കൊഴുപ്പ് കൂടി സ്റ്റാമിന പോയ അവസ്ഥയില്‍ നിന്ന് തിരിച്ചെത്തിയത് കളരിയിലൂടെയാണെന്ന് ഉണ്ണി മുകുന്ദന്‍. ഒപ്പം ജിമ്മിലേക്ക് തിരിച്ചെത്തി. പിന്നീട് മൂന്ന് മാസം കൊണ്ടാണ് 28 കിലോ ശരീരഭാരം ഉണ്ണി കുറച്ചത്.ക്രിസ്റ്റോ വി വി, ശ്യാംകുമാര്‍ കെ എം എന്നിവരാണ് കളരിപ്പയറ്റ് പരിശീലകര്‍.പ്രവീണ്‍ എം യു ആണ് ജിം പരിശീലകന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍