മമ്മൂട്ടിയുടെ 'വണ്‍' റിലീസിനൊരുങ്ങുന്നു, ട്രെയിലര്‍ നാളെ !

കെ ആര്‍ അനൂപ്

ചൊവ്വ, 9 മാര്‍ച്ച് 2021 (15:29 IST)
മമ്മൂട്ടിക്ക് ഒരേ സമയം രണ്ട് റിലീസുകള്‍. മിസ്റ്ററി ത്രില്ലര്‍ 'ദി പ്രീസ്റ്റ്' ഈ വ്യാഴാഴ്ച (മാര്‍ച്ച് 11) പ്രദര്‍ശനത്തിനെത്തുമ്പോള്‍, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൊളിറ്റിക്കല്‍ ചിത്രം 'വണ്‍' റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയിലര്‍ നാളെ വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മെഗാസ്റ്റാറിനെ നാളെ കാണാം.നിമിഷ സജയന്‍, മുരളി ഗോപി, ജോജു ജോര്‍ജ്, രഞ്ജിത്ത്, മാത്യു തോമസ്, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, സലിം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുകോയ, പി ബാലചന്ദ്രന്‍, കൃഷ്ണ കുമാര്‍ തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍