മലയാളികള്‍ക്കൊപ്പം ഓണസദ്യയുണ്ണാന്‍ താരനിരയാണ്. തീയേറ്ററുകളില്‍ സദ്യ ഒരുക്കാനാണ് താരരാജാക്കന്മാരുടെ നീക്കം. ഓണത്തിന് ഹരം പകരാന്‍ ആദ്യമെത്തിയത് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനാണ്. പെരുച്ചാഴിയെന്ന എക്കാലത്തെയും ചെലവേറിയ ചിത്രവുമായാണ് മോഹന്‍ലാലെത്തിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വമ്പന്‍ കളക്ഷന്‍ നേടി ചിത്രം മുന്നേറുകയാണ്.