അവസാനിക്കുന്നില്ല ഒന്നും ! രമൺ രാഘവ് 2.0 ഞെട്ടിക്കുന്ന ടീസർ

ശനി, 7 മെയ് 2016 (14:22 IST)
ഇന്ത്യയിൽ ജീവിച്ചിരുന്ന ഏറ്റവും ഭീകരനായ പരമ്പര കൊലയാളിയുടെ കഥപറയുന്ന രമൺ രാഘവ് 2.0 യുടെ ടീസർ പുറത്തിറങ്ങി. അറുപതുകളുടെ പകുതിയിൽ ബോംബെയിൽ ജീവിച്ചിരുന്ന രമൺ രാഘവ് എന്ന പരമ്പര കൊലയാളിയുടെ ജീവിതകഥ ആസ്പദമാക്കി അനുരാഗ് കശ്യപ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
 
നവാസുദ്ദീൻ സിദ്ദിഖ് ആണ് ടൈറ്റിൽ റോൾ കൈകാര്യം ചെയ്യുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായ പൊലീസുകാരനായി വിക്കി കൗശൽ വേഷമിടും. റാം സമ്പത്ത് സംഗീതം നൽകുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലർ ഈ മാസം പത്തിന് പുറത്തിറങ്ങും. ജൂൺ 24ന് ചിത്രം തീയറ്ററുകളിലെത്തും.

ഫാന്‍റം ഫിലിംസിന്‍റെ ബാനറില്‍ അനുരാഗ് കശ്യാപ്, വിക്രിമാദിത്യ, മധു മണ്ടേന എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് രമണ്‍ രാഘവ് ഇരുപത്തിമൂന്നിലധികം പേരെ കൊന്നതായി തെളിഞ്ഞിട്ടുണ്ട്. 1987ല്‍ കോടതി ജീവപര്യന്തം തടവിന് വിധിച്ച രാഘവ് 1995ലാണ് മരണമടഞ്ഞത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക