ബാഡ് ഗേൾ റിലീസ് ചെയ്യരുത്, വെട്രിമാരന് തമിഴ്‌നാട് ബ്രാഹ്മണ അസോസിയേഷൻ വക്കീൽ നോട്ടീസ്

അഭിറാം മനോഹർ

ഞായര്‍, 2 ഫെബ്രുവരി 2025 (15:57 IST)
Vetrimaaran
സംവിധായകനും നിര്‍മാതാവുമായ വെട്രിമാരന് തമിഴ്നാട് ബ്രാഹ്മണ അസോസിയേഷന്‍ വക്കീല്‍ നോട്ടീസ് അയച്ചു. വെട്രിമാരന്‍ നിര്‍മിച്ച ബാഡ് ഗേള്‍ എന്ന പുതിയ സിനിമയില്‍ ബ്രാഹ്മണ സമുദായത്തെ അപമാനിച്ചുവെന്നാരോപിച്ചാണ് ബ്രാഹ്മണ അസോസിയേഷന്റെ നിയമ നടപടി.
 
ബ്രാഹ്മണ സമുദായത്തില്‍ നിന്നും വരുന്ന നായിക കഥാപാത്രം അസാന്മാര്‍ഗിക മാര്‍ഗത്തില്‍ ജീവിക്കുന്നതാണ് ടീസറില്‍ കാണിക്കുന്നതെന്നും സിനിമയിലെ രംഗങ്ങള്‍ ഭരണഘടന ലംഘനമാണെന്നും പരാതിയില്‍ പറയുന്നു. വെട്രിമാരന്‍ നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖമായ വര്‍ഷ ഭരതാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍