അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ മടിയേതുമില്ലാത്ത നടിയാണ് താപ്‌സി പന്നു. തന്റെ നിലപാടുകൾ മറയില്ലാതെ തുറന്ന് പറയാറുണ്ട് താപ്‌സി പന്നു. സമൂഹത്തിലേയും സിനിമാ മേഖലയിലേയും അസമത്വത്തിനെതിരെ താപ്‌സി പലപ്പോഴായി ശബ്ദമുയർത്തിയിട്ടുണ്ട്. ഇപ്പോഴിതാ, തനിക്കെതിരെ വന്ന ഒരു വ്യാജ വാർത്തയിൽ പ്രതികരിച്ചിരിക്കുകയാണ് താപ്സി. 
	 
	''ഇത്ര സെൻസേഷണൽ അല്ലാത്ത, വ്യാജമല്ലാത്ത തലക്കെട്ട് കിട്ടിയില്ലേ? തലക്കെട്ട് തെറ്റാണെങ്കിലും ശരിയാണെങ്കിലും നിങ്ങൾ പറയുക ഏറ്റവും വേഗതയേറിയ ഓൺലൈൻ മാധ്യമമെന്നാണല്ലോ. ഒരുപക്ഷെ വേഗതയൊന്ന് കുറച്ച് അൽപ്പം റിസർച്ച് നടത്തിയിരുന്നുവെങ്കിൽ നന്നായേനെ'' എന്നാണ് താപ്‌സിയുടെ പ്രതികരണം. താൻ വിദേശത്തേക്ക് പോയെന്ന വാർത്ത വായിക്കുന്നത് മുംബൈയിലിരുന്ന് പ്രഭാത ഭക്ഷണം കഴിക്കുമ്പോഴാണെന്നും താപ്‌സി പറയുന്നു.