'അമ്മ എന്നോട് ചോദിച്ചു, 'നിദ്ര പോലെ അല്ല...അതിന്റെ വേറെ ലെവല്‍ ആണെന്നൊക്കെ കേട്ടല്ലോ..എന്താണ് അത്' എന്നൊക്കെ ചോദിച്ചു. പക്ഷേ ഞാനിതൊന്നും പറഞ്ഞില്ല. അമ്മ ഇങ്ങനെ കൂടുതല്‍ കുത്തി കുത്തി ചോദിക്കാനും വന്നില്ല. ലൊക്കേഷനിലെത്തുന്നു, ആദ്യം ഇങ്ങനെ ഓരോ ഡ്രസ് തരുന്നു, ഓരോ ഡ്രസ് മാറി വരുമ്പോ അമ്മ ഇങ്ങനെ നോക്കും. ഞാന്‍ ഓരോ ഡ്രസ് മാറി വരുമ്പോ അമ്മ എന്താ ഇത് എന്നു പറഞ്ഞ് ഞെട്ടും. അമ്മയ്ക്ക് ടെന്‍ഷനുണ്ട്. ചതുരം എന്ന് പറയുമ്പോ തന്നെ ഒരു ടെന്‍ഷനുണ്ട്. ആദ്യം ഒ.ടി.ടി.യില്‍ ആകുമെന്നാണ് പറഞ്ഞത്. അപ്പോള്‍ അത്ര ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. എല്ലാവരും വീട്ടില്‍ ഇരുന്ന് കാണുമല്ലോ. പിന്നെ തിയറ്ററിലാകുമെന്ന് പറഞ്ഞപ്പോള്‍ അമ്മയ്ക്ക് ടെന്‍ഷന്‍,' സ്വാസിക പറഞ്ഞു.
അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള, ഛായാഗ്രഹണം പ്രദീഷ് വര്‍മ. ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും.