ഓര്‍ഡിനറിയുടെ രണ്ടാം ഭാഗമാണോ ? 'ആനക്കട്ടിയിലെ ആനവണ്ടി' വരുന്നു!

കെ ആര്‍ അനൂപ്

വ്യാഴം, 5 ജനുവരി 2023 (11:40 IST)
നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായ സുഗീതും, നിഷാദ് കോയയും വീണ്ടും ഒന്നിക്കുന്നു. 'ആനക്കട്ടിയിലെ ആനവണ്ടി' എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു.'ഓര്‍ഡിനറി', 'മധുരനാരങ്ങ', 'ശിക്കാരി ശംഭു' തുടങ്ങിയ സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നതാണ്.
 
മറ്റൊരു എന്റെര്‍റ്റൈനെര്‍ പ്രതീക്ഷിക്കാം.ഓര്‍ഡിനറിയുടെ രണ്ടാം ഭാഗമാണോ എന്നതും അറിവില്ല. എന്നാല്‍ ഓര്‍ഡിനറിയിലെ കഥാപാത്രങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടായേക്കാമല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് ഈ കഥയിലേക്ക് എത്തപ്പെട്ടതെന്ന് ഛായാഗ്രാഹകന്‍ ഫൈസല്‍ അലി പറഞ്ഞിരുന്നു.
 
അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവരും.ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍