സ്റ്റണ്ട് മാസ്റ്റര്‍ മോഹന്‍ രാജിന്റെ മരണം; പാ രഞ്ജിത്തിനെതിരെ കേസെടുത്ത് പോലീസ്

നിഹാരിക കെ.എസ്

ചൊവ്വ, 15 ജൂലൈ 2025 (08:45 IST)
ചെന്നൈ: കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടില്‍ സ്റ്റണ്ട്മാന്‍ രാജു എന്ന മോഹൻരാജ് സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ മരണപ്പെടുന്നത്. മരണത്തില്‍ സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസെടുത്തു. സഹനിര്‍മാതാക്കള്‍ അടക്കം ആകെ 5 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ് അപകടം സംഭവിച്ചത്. ഇന്നലെയാണ് അപകടം ഉണ്ടായത്.
 
ആര്യ നായകനായുള്ള സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാര്‍ ചെയ്സ് ഷൂട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് എസ് യുവി മറിയുകയായിരുന്നു. റാമ്പില്‍ കയറി ചാടുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. റാമ്പില്‍ കയറുന്നതിന് മുന്‍പ് നിയന്ത്രണം വിട്ട് കാര്‍ കീഴ്മേല്‍ മറിയുകയായിരുന്നു. 
 
സംഭവം നടന്ന ഉടന്‍ തന്നെ രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വര്‍ഷങ്ങളായി നിരവധി പ്രോജക്ടുകളില്‍ രാജുവിനൊപ്പം സഹകരിച്ചിട്ടുള്ള വിശാല്‍ സോഷ്യല്‍ മീഡിയയില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍