Squid Game 3 : ലോല ഹൃദയരെ പിൻവാങ്ങുക, സ്ക്വിഡ് ഗെയിം അവസാന സീസൺ ശുഭാന്ത്യമല്ല, വെളിപ്പെടുത്തി സൃഷ്ടാവ്
കൊറോണ കാലത്ത് ലോകം ഒരു വിനോദവും ഇല്ലാതെയിരുന്ന സമയത്ത് എല്ലായിടത്തും വലിയ വിജയം സൃഷ്ടിച്ച ത്രില്ലര്‍ സീരീസാണ് കൊറിയന്‍ സീരീസായ സ്‌ക്വിഡ് ഗെയിം. ഒറ്റ സീസണ്‍ കൊണ്ട് വലിയ ആരാധകരെ സൃഷ്ടിച്ച സീരീസ് മൂന്നാം സീസണോടെ അവസാനിക്കുകയാണ്. ജൂണ്‍ 27നാണ് സീരീസ് നെറ്റ്ഫ്‌ലിക്‌സിലെത്തുന്നത്. ഇപ്പോഴിതാ പ്രേക്ഷകര്‍ കരുതുന്നത് പോലെ ശുഭകരമാവില്ല സ്‌കിഡ് ഗെയിമിന്റെ അവസാനമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സീരീസിന്റെ സൃഷ്ടാവായ ഹ്വാങ് ഡോങ് ഹ്യൂക്ക്.
അവസാന സീസണില്‍ പുതിയ ഗെയിമുകള്‍,കഥാപാത്രങ്ങള്‍ എന്നിവയ്ക്ക് പുറമെ അപ്രതീക്ഷിതമായ ട്വിസ്റ്റുകളും കാണാനാവുമെന്ന് ഹ്വാങ് വ്യക്തമാക്കി. ഈ സീസണ്‍ രസകരമായിരിക്കും. ശക്തമായ സന്ദേശവും അതിലുണ്ടാകും. സീരീസിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലീ പറഞ്ഞു. 2021ല്‍ റിലീസ് ചെയ്ത സ്‌ക്വിഡ് ഗെയിം പരിമിത സീരീസായാണ് ആരംഭിച്ചതെന്നും എന്നാല്‍ ലോകമെമ്പാട് നിന്നും ലഭിച്ച സ്വീകരണമാണ് പുതിയ സീസണുകള്‍ ഉണ്ടാവാന്‍ കാരണമെന്നും സീരീസിന്റെ സൃഷ്ടാവായ ഹ്വാങ് ഡോങ് ഹ്യൂക് പറയുന്നു.
ലോകം ഇപ്പോള്‍ പ്രതീക്ഷികള്‍ കുറഞ്ഞ ഇടമായി മാറിയിരിക്കുകയാണ്. മനുഷ്യരാശിയുടെ അവസാന ആശ്രയം എന്താണ്. ഭാവിതലമുറയ്ക്ക് മെച്ചപ്പെട്ട ലോകം നല്‍കാനുള്ള ഇച്ഛാശക്തി നമുക്കുണ്ടോ? ഈ ചോദ്യങ്ങളാകും സീരീസിന്റെ മുഖ്യസന്ദേശമായി മാറുക. 3 സീസണും കണ്ട ശേഷം ഉള്ളില്‍ ഇനി മനുഷ്യത്വം അവശേഷിക്കുന്നുണ്ടോ എന്ന് പ്രേക്ഷകര്‍ സ്വയം ചോദിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.