Sphadikam Re Release: സ്ഫടികം റീ റിലീസ് നാളെ, ഷോ ടൈം ഇങ്ങനെ

ബുധന്‍, 8 ഫെബ്രുവരി 2023 (08:48 IST)
Sphadikam Re Release: മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച മാസ് കഥാപാത്രമായ ആട് തോമ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്. ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം ഫെബ്രുവരി ഒന്‍പത് വ്യാഴാഴ്ച റീ റിലീസ് ചെയ്യും. 
 
നൂതനമായ ശബ്ദ ദൃശ്യ മികവോടെയാണ് സ്ഫടികം വീണ്ടും തിയറ്ററുകളിലെത്തുന്നത്. വേള്‍ഡ് വൈഡായാണ് ചിത്രത്തിന്റെ റിലീസ്. ഭദ്രന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത സ്ഫടികം 1995 മാര്‍ച്ചിലാണ് റിലീസ് ചെയ്തത്. ആ വര്‍ഷം തിയറ്ററുകളില്‍ ഗംഭീര വിജയമായിരുന്നു ചിത്രം. രാവിലെ ഒന്‍പത് മുതല്‍ മിക്ക തിയറ്ററുകളിലും ഫാന്‍സ് ഷോ തുടങ്ങും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍