കൂടുതൽ പേർ സംസാരിച്ചത് കൊണ്ട് ഹിന്ദി ദേശീയ ഭാഷയാകില്ല, നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ളപ്പോൾ ചർച്ച തന്നെ അപ്രസക്തം: സോനു നിഗം

ചൊവ്വ, 3 മെയ് 2022 (20:28 IST)
കന്നഡ താരം കിച്ചാ സുദീപയും ബോളിവുഡ് താരം അജയ് ദേവ്​ഗണും തുടങ്ങിയ ഹിന്ദി ദേശീയ ഭാഷാ വിവാദത്തിൽ പ്രതികരണവുമായി ഗായകൻ സോനു നിഗം. കൂടുതൽ പേർ സംസാരിക്കുന്നുണ്ടാവാമെങ്കിലും ഹിന്ദി ദേശീയ ഭാഷയല്ലെന്ന് സോനു നിഗം പറഞ്ഞു.
 
ഭരണഘടനയിൽ ഒരിടത്തുപോലും ഹിന്ദിയാണ് ദേശീയഭാഷയെന്ന് പരാമർശമില്ല. തമിഴാണ് രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഭാഷ. ഇക്കാര്യത്തിൽ തമിഴും സംസ്‌കൃതവും തമ്മിൽ തർക്കമുണ്ട്. മറ്റുരാജ്യങ്ങളുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ട നിരവധി പ്രശ്നങ്ങൾ ഇന്ത്യയിലുണ്ട്. അതിനാൽ തന്നെ ഇങ്ങനൊരു പ്ര‌ശ്‌നം രാജ്യത്തിനകത്ത് രൂപപ്പെടുന്നതിൽ തന്നെ അർത്ഥമില്ലെന്നും സോനു നിഗം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍