കന്നഡ നടന് പകരം ചിരഞ്‌ജീവിക്ക് ആദരാഞ്ജലികൾ: ട്വീറ്റ് ഡിലീറ്റ് ചെയ്‌ത് ശോഭാ ഡേ

തിങ്കള്‍, 8 ജൂണ്‍ 2020 (17:33 IST)
കന്നഡ നടൻ ചിരഞ്‌ജീവി സർജക്ക് പകരം തെലുങ്ക് സൂപ്പർതാരം ചിരഞ്‌ജീവിക്ക് ആദരാഞ്ജലികൾ അറിയിച്ച് നോവലിസ്റ്റും മാധ്യമപ്രവർത്തകയുമായ ശോഭാ ഡേ. ട്വിറ്ററിൽ ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിന് പകരം അബദ്ധത്തില്‍ ചിരഞ്ജീവിയുടെ ചിത്രമാണ് ശോഭാ ഡേുൾപ്പെടുത്തിയത്.
 
ഒരു താരം കൂടി നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. തീരാ നഷ്ടം തന്നെ..കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു” എന്നായിരുന്നു ശോഭാ ഡേയുടെ ട്വീറ്റ്.പിന്നീട് അബദ്ധം പറ്റിയതറിഞ്ഞ് ശോഭാ ഡേ ട്വീറ്റ് പിൻവലിച്ചെങ്കിലും ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ പ്രചരിക്കുകയായിരുന്നു.
 
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കന്നഡയിൽ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ചിരഞ്‌ജീവി സർജ നടി മേഘ്‌നാ രാജിന്റെ ഭർത്താവാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍