വസ്ത്രം മാറികൊണ്ടിരിക്കെ അയാൾ വാനിനകത്തേക്ക് വന്നു, സംവിധായകനെതിരെ ശാലിനി പാണ്ഡെ

അഭിറാം മനോഹർ

ബുധന്‍, 2 ഏപ്രില്‍ 2025 (16:48 IST)
ദക്ഷിണേന്ത്യന്‍ സംവിധായകനെതിരെ ഗുരുതരമായ ആരോപണമുന്നയിച്ച് നടി ശാലിനി പാണ്ഡെ, താന്‍ വസ്ത്രം മാറികൊണ്ടിരിക്കുമ്പൊള്‍ വാനിലുള്ളിലേക്ക് സംവിധായകന്‍ കയറി വന്നെന്നാണ് നടി ഫിലിമിജ്ഞാനിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. റൂമിലേക്ക് കടക്കവെ കതകില്‍ പോലും മുട്ടിയില്ലെന്നും നടി പറയുന്നു.
 
നല്ല പുരുഷന്മാര്‍ക്കൊപ്പം മാത്രമല്ല കരിയറില്‍ ജോലി ചെയ്തിട്ടുള്ളത്. വെറുപ്പ് തോന്നിക്കുന്ന പുരുഷന്മാര്‍ക്കൊപ്പവും പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലും- ഓഫ് സ്‌ക്രീനിലുമായുള്ള ക്ര്യൂവിനെ പറ്റിയാണ് പറയുന്നത്. നിങ്ങള്‍ അതിരുകള്‍ നിശ്ചയിക്കുക എന്നത് പ്രധാനമാണ്. കരിയറിന്റെ തുടക്കകാലത്ത് ഒരു ദക്ഷിണേന്ത്യന്‍ സിനിമ ചെയ്യവെ ഞാന്‍ വാനിനകത്ത് വസ്ത്രം മാറികൊണ്ടിരിക്കുമ്പോള്‍ ഒന്ന് മുട്ടുക പോലും ചെയ്യാതെ ഒരു സംവിധായകന്‍ അകത്ത് കയറി വന്നു. അയാള്‍ അകത്ത് കയറിയ ഉടനെ ഞാന്‍ അലറി. അന്നെനിക്ക് 22 വയസ് മാത്രമായിരുന്നു. അയാള്‍ പുറത്ത് പോയ ശേഷം പലരും പറഞ്ഞു അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന്. പിന്നീടാണ് ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഞാന്‍ മനസിലാക്കിയത്. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ അതില്‍ സന്തോഷമുണ്ട്. നിങ്ങള്‍ക്ക് അതിരുകള്‍ ഉണ്ടായിരിക്കണം. ശാലിനി പാണ്ഡെ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍