സൽമാൻ ഖാൻ- മുരുകദോസ് ചിത്രം സിക്കന്ദറിൽ സത്യരാജ് വില്ലനാകുന്നു

അഭിറാം മനോഹർ

ചൊവ്വ, 28 മെയ് 2024 (20:37 IST)
Salman khan
സല്‍മാന്‍ ഖാനെ നായകനാക്കി തമിഴ് സംവിധായകനായ മുരുകദോസ് ഒരുക്കുന്ന സിക്കന്ദറില്‍ സത്യരാജ് വില്ലനാകുമെന്ന് റിപ്പോര്‍ട്ട്. രശ്മിക മന്ദാനയാണ് സിക്കന്ദറില്‍ സല്‍മാന്റെ നായികയാകുന്നത്. സാധാരണയായി എല്ലാ വര്‍ഷവും ഈദ് സീസണില്‍ സല്‍മാന്‍ ഖാന്‍ ചിത്രം റിലീസായിരുന്നുവെങ്കില്‍ ഈ വര്‍ഷം ഈദില്‍ സല്‍മാന്‍ ഖാന്‍ ചിത്രങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. 2025ലെ ഈദ് റിലീസായാകും സിക്കന്ദര്‍ റിലീസ് ചെയ്യുക.
 
ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ സിനിമ വൈകാരികമായും പ്രേക്ഷകരെ സ്വാധീനിക്കുന്ന ചിത്രമാകുമെന്നാണ് സൂചന. സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കുന്ന ചിത്രമാകും സിക്കന്ദറെന്നാണ് ലഭ്യമാവുന്ന വിവരങ്ങള്‍. കണ്ടുപരിചയിച്ച സല്‍മാന്‍ ഖാനെയാകില്ല സിനിമയില്‍ മുരുകദോസ് അവത്രിപ്പിക്കുക എന്നും സൂചനയുണ്ട്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സിനിമ ചെയ്യാന്‍ സല്‍മാന്‍ ഖാന്‍ തയ്യാറായിരുന്നുവെങ്കിലും പലവിധ കാരണങ്ങള്‍ കൊണ്ട് സിനിമ നീണ്ടുപോവുകയായിരുന്നു.സിക്കന്ദറിന് പുറമെ ടൈഗര്‍ vs പത്താന്‍ സിനിമയിലാകും സല്‍മാന്‍ ഖാന്‍ അഭിനയിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍