തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ വിവരങ്ങൾ പുറത്ത്. സംയുക്ത മേനോൻ ആണ് നായിക. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
ജൂൺ അവസാന വാരം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ലൊക്കേഷൻ തിരച്ചിൽ ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ പൂർത്തിയായി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ഒരു മള്‍ട്ടി-ലാംഗ്വേജ് റിലീസായി ആണ് ചിത്രം ഒരുക്കുന്നത്. പുരി ജഗന്നാഥ് രചിച്ച വ്യത്യസ്തമായ തിരക്കഥയില്‍ ഇതുവരെ കാണാത്ത വേഷത്തില്‍ വിജയ് സേതുപതി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും ഏറെ പുതുമയോടെയാണ് എത്തുക എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ വമ്പന്‍ പ്രോജക്ടിനെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.