എന്‍ മുരാരി എഴുതിയ അറേഞ്ച്മെന്റ് ഓഫ് ലവ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അമ്മയുടെ മരണശേഷം ജന്മനാട്ടിലേക്ക് മടങ്ങുന്ന ചെറുപ്പക്കാരന് വേര്‍പിരിഞ്ഞു താമസിക്കുന്ന പിതാവിനെ തിരഞ്ഞ് പോകുന്നതും ഇതിനിടയില്‍ ഡിറ്റക്റ്റീവായ ഒരു സ്ത്രീയെ കണ്ടുമുട്ടുകയും ഇരുവരും ഒന്നിച്ച് പിതാവിനെ കണ്ടെത്താന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സാമനതയും വിവേക് കല്‍റയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.