ആഗതനില്‍ സത്യരാജിന് ശബ്ദം നല്‍കിയത് സായ്കുമാര്‍; അണിയറക്കഥ

ബുധന്‍, 24 നവം‌ബര്‍ 2021 (10:23 IST)
കലവൂര്‍ രവികുമാറിന്റെ രചനയില്‍ കമല്‍ സംവിധാനം ചെയ്ത് 2010 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ആഗതന്‍. ദിലീപ്, സത്യരാജ്, ചാര്‍മി കൗര്‍, ബിജു മേനോന്‍, ലാല്‍, സറീന വഹാബ് തുടങ്ങിയവരെല്ലാം അഭിനയിച്ച ആഗതന്‍ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
 
സത്യരാജിന്റെ കേണല്‍ ഹരീന്ദ്രനാഥ വര്‍മ്മ എന്ന കഥാപാത്രം വളരെ കരുത്തുറ്റതായിരുന്നു. നെഗറ്റീവ് ഷെയ്ഡിലുള്ള ഈ കഥാപാത്രത്തെ സത്യരാജ് മികച്ച രീതിയില്‍ അവതരിപ്പിച്ചു. സത്യരാജിന്റെ കേണല്‍ ഹരീന്ദ്രനാഥ വര്‍മ്മ എന്ന കഥാപാത്രത്തിനായി ശബ്ദം നല്‍കിയത് പ്രമുഖ നടന്‍ സായ്കുമാര്‍ ആണ്. സത്യരാജിന് ഡബ്ബ് ചെയ്യണമെന്ന സംവിധായകന്‍ കമലിന്റെ ആവശ്യം സായ്കുമാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആഗതനില്‍ സത്യരാജിന് ഡബ്ബ് ചെയ്തത് സായ്കുമാര്‍ ആണെന്ന അണിയറരഹസ്യം പലര്‍ക്കും അറിയില്ല. 

ദിലീപിന്റെ മറ്റൊരു ചിത്രത്തിലും സായ്കുമാര്‍ ഡബ്ബ് ചെയ്യാന്‍ വേണ്ടി മാത്രം എത്തിയിട്ടുണ്ട്. ദിലീപിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത തിളക്കം ആണ് മറ്റൊരു സിനിമ. തിളക്കത്തില്‍ ദിലീപിന്റെ അച്ഛനായി അഭിനയിച്ച നടന്‍ ത്യാഗരാജന് വേണ്ടി ഡബ്ബ് ചെയ്തത് സായ്കുമാര്‍ ആണ്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍