ഗോൾഡൻ ഗ്ലോബിൽ ഇന്ത്യൻ അഭിമാനമുയർത്തി ആർആർആർ, നാട്ടു നാട്ടു ഗാനത്തിന് പുരസ്കാരം
ബുധന്‍, 11 ജനുവരി 2023 (10:13 IST)
എസ് എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആർആർആറിന് മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം. ചിത്രത്തീലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്.
എം എം കീരവാണിയാണ് ഗാനത്തിന് സംഗീതം നൽകിയത്. ഇംഗ്ലീഷ് ഇതരഭാഷ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനൽ സോങ് വിഭാഗത്തിലുമാണ് ആർആർആറിന് നോമിനേഷൻ ഉണ്ടായിരുന്നത്. കാലഭൈരവ, രാഹുൽ സ്പിലിഗുഞ്ജ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.