ത്രസിപ്പിക്കുന്ന ചുവടുകളോടുകൂടി റോഷ്‌നാ ആന്‍ റോയ്, അജഗജാന്തര'ത്തിലെ 'ഒളുളേരു' റീക്രിയേറ്റ് ചെയ്ത് നടി, വീഡിയോ
സോഷ്യല്‍ മീഡിയ മുഴുവന്‍ തരംഗമായിത്തീര്‍ന്ന ആന്റണി വര്‍ഗീസ്- ടിനു പാപ്പച്ചന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'അജഗജാന്തര'ത്തിലെ സൈട്രാന്‍സ് ഗാനം 'ഒള്ളുള്ളേരു' റീക്രിയേറ്റ് ചെയ്ത് പ്രശസ്ത സിനിമാതാരം റോഷ്‌നാ ആന്‍ റോയ്. ഗാനത്തിന്റെ ഊര്‍ജ്ജമേറിയ ബീറ്റുകള്‍ക്ക്, വിസ്മയിപ്പിക്കുന്ന നിറങ്ങളും കോസ്റ്റ്യുംസുമായി, ത്രസിപ്പിക്കുന്ന ചുവടുകളോടുകൂടിയ റീക്രിയേഷന്‍ വീഡിയോ ഇതിനകം ശ്രദ്ധ നേടിയിരിക്കുകയാണ്. വിസ്മയിപ്പിക്കുന്ന ഈ ഡാന്‍സ് വീഡിയോയുടെ നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഡി ഫോര്‍ ഡാന്‍സ് ഫെയിം ഷുഹൈദ് കുക്കു ആണ്. നൃത്തം ചെയ്തിരിക്കുന്നത് റോഷ്നാ ആന്‍ റോയ്, ദീപ പോള്‍ സി, സ്മിത പയസ്, ജിഷ ജോര്‍ജ്, സുചിത്ര, സാന്ദ്ര മോഹന്‍. വീഡിയോയുടെ ഛായാഗ്രഹണം അമീന്‍ സാബില്‍. എഡിറ്റിംഗ് അര്‍ജുന്‍ ഉണ്ണികൃഷ്ണന്‍. കേശാലങ്കാരം രേഷ്മ. സ്റ്റുഡിയോ - മാക്‌സോക്രിയേറ്റീവ് സ്റ്റുഡിയോ.
ആവിഷ്‌കാരത്തിലെ വ്യത്യസ്തതയോടൊപ്പം മാവിലന്‍ െ്രട്രെബല്‍ കമ്മ്യൂണിറ്റിയുടെ നാടന്‍ പാട്ടിനോടൊപ്പമുള്ള ട്രാന്‍സ് താളമാണ് ഗാനത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചത്. ഒരിടവേളയ്ക്ക് ശേഷം തീയേറ്ററുകള്‍ തുറക്കുമ്പോള്‍, പഴയതുപോലെ തീയേറ്ററുകള്‍ പൂരപ്പറമ്പാക്കാനും എല്ലാം മറന്ന് ആടിത്തിമിര്‍ക്കാനുമുള്ള എല്ലാ ചേരുവകളുമായാണ് അജഗജാന്തരം തീയേറ്ററുകളില്‍ എത്തുക. 'ഒളുളേരു' എന്ന നാടന്‍ പാട്ടിനെ ട്രാന്‍സ് താളത്തിനൊപ്പം ഇണക്കിച്ചേര്‍ത്തത് സംഗീതസംവിധായകനായ ജസ്റ്റിന്‍ വര്‍ഗീസാണ്.
ഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമായി ഒരുങ്ങുന്ന 'അജഗജാന്തരം' ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ 'അജഗജാന്തരം' സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, കിച്ചു ടെല്ലസ്, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള മാനിപ്പുലേഷന്‍ പോസ്റ്ററുകള്‍ക്ക് വലിയ അളവില്‍ സ്വീകാര്യത ലഭിച്ചിരുന്നു.
സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവര്‍ ചേര്‍ന്നാണ്. ലൈന്‍ പ്രൊഡ്യൂസര്‍ മനു ടോമി, ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സ്റ്റണ്ട് സുപ്രീം സുന്ദര്‍, ഫോള്‍ക് സോങ് സുധീഷ് മരുതലം, ചീഫ് അസോസിയേറ്റ് കണ്ണന്‍ എസ് ഉള്ളൂര്‍ & രതീഷ് മൈക്കിള്‍, വി.എഫ്.എക്സ് ആക്സെല്‍ മീഡിയ, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ അമ്പല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബിനു മനമ്പൂര്‍, ഓപ്പണിങ് ടൈറ്റില്‍സ് ശരത് വിനു, ഡിസൈന്‍സ്: അമല്‍ ജോസ്, പി.ആര്‍.ഒ. മഞ്ജു ഗോപിനാഥ്, മീഡിയാ പാര്‍ട്ണര്‍: മുവീ റിപ്പബ്ലിക്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.