സിനിമാരംഗത്തെ സ്വന്തം സഹപ്രവർത്തകരെ കൂടി വിശ്വസിക്കാൻ പറ്റുനില്ല എന്നത് വിഷമിപ്പിക്കുന്നതാണ്.ഇത്രയേറെ സിനിമകളിൽ വർഷങ്ങളായി കൂടെ പ്രവർത്തിച്ചും ഒത്തിരി നല്ല നിമിഷങ്ങൾ ഒപ്പം പങ്കുവെച്ചിട്ടും കൂടെയുള്ള സ്ത്രീയ്‌ക്ക് ഒരു പ്രശ്‌നം വന്നപ്പോൾ ചിലർ അതെല്ലാം മറന്നുപോയിരിക്കുന്നു. 2017ൽ നടിയെ ആക്രമിച്ച കേസിൽ ഇറ്റവേള ബാബുവും ബിന്ദുപണിക്കരും കോടതിയിൽ മൊഴിമാറ്റി പറഞ്ഞതിൽ അത്ഭുതമില്ല. സിദ്ദിഖ് അങ്ങനെ പറഞ്ഞത് പോലും മനസ്സിലാക്കാവുന്നതാണ്. എന്നാൽ നടിയുടെ വിശ്വസ്‌ത സുഹൃത്തായിരുന്ന ഭാമ മൊഴിമാറ്റി പറഞ്ഞത് ആശ്ചര്യപ്പെടുത്തുന്നു.