'സര്‍പ്രൈസ് നല്‍കാന്‍ അമ്മയുടെ കൂടെ ചേര്‍ന്ന് തീരുമാനിച്ചു';നടി റീനു മാത്യൂസിന്റെ ദീപാവലി

കെ ആര്‍ അനൂപ്

ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (10:09 IST)
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് റീനു മാത്യൂസ്. പ്രദര്‍ശനത്തിനെത്തി 9 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും റിനുവിന്റേതായി ഓര്‍ക്കപ്പെടുന്ന കഥാപാത്രം കൂടിയാണ് സിനിമയിലേത്. ഇപ്പോഴിതാ കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിച്ച സന്തോഷത്തിലാണ് നടി.
 
'2022 ദീപാവലി, വീട്ടില്‍. ഞങ്ങളുടെ വീട്ടുജോലിക്കാര്‍ക്കും കുടുംബത്തിനും മധുരമുള്ള ദീപാവലി സര്‍പ്രൈസ് നല്‍കാന്‍ ഞാനും അമ്മയും തീരുമാനിച്ചു. ഹാപ്പി സ്മൈല്‍സ് എല്ലാം പറയുന്നു. ഫാം ഒരിക്കല്‍ കൂടി, ദീപാവലി ആശംസകള്‍'- റീനു മാത്യൂസ് കുറിച്ചു.
 
2013 മുതലാണ് നടി സിനിമയില്‍ 
 സജീവമായതെങ്കിലും 2006ല്‍ പ്രദര്‍ശനത്തിനെത്തിയ ഡിസംബര്‍ മിസ്റ്റ് ആണ് ആദ്യ ചിത്രം.
 
6 ഫെബ്രുവരി 1981ന് ജനിച്ച നടിക്ക് 41 വയസ്സ് പ്രായമുണ്ട്.
 
പ്രെയ്സ് ദി ലോര്‍ഡ്, സപ്തമശ്രീ തസ്‌ക്കര, ഇയ്യോബിന്റെ പുരസ്‌ക്കാരം,എന്നും എപ്പോഴും, ലോര്‍ഡ് ലിവിങ്ങ്സ്റ്റണ്‍ 7000കണ്ടി തുടങ്ങിയ ചിത്രങ്ങളില്‍ റീനു മാത്യൂസ് അഭിനയിച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍