നെഞ്ചിലുണ്ടായ ചെറിയ അണുബാധയാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന് രഞ്ജിനി പറഞ്ഞു. നാളുകള്‍ക്ക് മുന്‍പ് തന്നെ പ്രശ്‌നം തോന്നിയെങ്കിലും അന്നത് അവഗണിക്കുകയായിരുന്നു. ആഘോഷങ്ങള്‍ക്കായി സമയം ചിലവിട്ടപ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം ശരിയാകുമെന്നും രഞ്ജിനി പറയുന്നു. കയ്യില്‍ ഡ്രിപ് ഇട്ടതിന്റെ ചിത്രങ്ങള്‍ സഹിതമാണ് ആശുപത്രിയിലായ വിവരം രഞ്ജിനി അറിയിച്ചത്.