മെഗാസ്റ്റാർ മമ്മൂട്ടി, ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ഇവർ തമ്മിൽ ഒരുമിച്ച് അഭിനയിക്കുന്ന ഒരു ചിത്രം എന്നത് മലയാള സിനിമാ പ്രേക്ഷകർ ഏറെ കാലമായി ആഗ്രഹിക്കുന്നതാണ്. വിവാഹത്തോടെ സിനിമാരംഗത്ത് നിന്നും കുറച്ചുനാൾ വിട്ടുനിന്നെങ്കിലും മഞ്ജു വാര്യർക്ക് പിന്നീടും മമ്മൂട്ടിക്കൊപ്പം സ്ക്രീൻ പങ്കിടാൻ സാധിച്ചിരുന്നില്ല.പുതിയ ചിത്രമായ പ്രീസ്റ്റിൽ ഇവർ തമ്മിൽ ആദ്യമായി ഒന്നിക്കുമ്പോൾ 20 വർഷങ്ങൾക്ക് മുൻപ് തന്നെ മഞ്ജു മമ്മൂട്ടിയുടെ നായികയായി എത്തേണ്ടിയിരുന്നതാണെന്നാണ് ഛായാഗ്രഹനും സംവിധായകനുമായ രാജീവ് മേനോന്‍ പറയുന്നത്.
രാജീവ് മേനോന്റെ സൂപ്പർ ഹിറ്റ് ചിത്രമായ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിന്റെ 20ആം വാർഷികത്തിലാണ് രാജീവ് മേനോൺ ആ കഥ പുറത്തുവിട്ടത്.സൂപ്പര്‍ഹിറ്റ് ചിത്രമായ ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനി’ല്‍ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി ആദ്യം ആലോചിച്ചത് മഞ്ജുവിനെയായിരുന്നു എന്നാണ് രാജീവ് മേനോൻ പറയുന്നത്.എന്നാൽ ഭാര്യയുടെ നിർദേശപ്രകാരം ഐശ്വര്യ റായിയെ ഈ വേഷത്തിൽ കാസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.