കൊറോണ: ദിവസ വേതനക്കാർക്ക് 10 ലക്ഷം നൽകി സൂര്യയും കാർത്തിയും; രജനികാന്തിന്റെ വക 50 ലക്ഷം, 10 ലക്ഷം നൽകി വിജയ് സേതുപതിയും!

അനു മുരളി

ചൊവ്വ, 24 മാര്‍ച്ച് 2020 (16:59 IST)
കൊവിഡ് വൈറസ് ഭീതിയിലും ജാഗ്രതയിലുമാണ് ലോകം മുഴുവൻ. വൈറസ് വ്യാപിക്കാതിരിക്കുവാനായി ലോകം മുഴുവനും ഒരുപോലെ ചെയ്യുന്ന കാര്യം സാമൂഹിക സമ്പർക്കം പരമവധി കുറച്ച് വീട്ടിലിരിക്കുക എന്ന രീതിയാണ്. ഇതോടെ ലോകമെങ്ങുമുള്ള കമ്പനികൾ, സിനിമ മേഖല തുടങ്ങി എല്ലാ മേഖലകളും കടുത്ത പ്രതിസന്ധിയിലാണുള്ളത്. വീട്ടിലിരിക്കേണ്ട അവസ്ഥ എത്തിയതോടെ ദിവസവേതനത്തിന് പണിയെടുക്കുന്നവരാണ് ഏറ്റവുമധികം ബാധിക്കപ്പെട്ടത്. 
 
ജനതാ കര്‍ഫ്യൂവിന് വീട്ടിലിരിക്കുക മാത്രമല്ല തനിക്കൊപ്പം ജോലി ചെയ്യുന്നവരുടെ ഭാവിക്ക് വേണ്ടിയും സമ്പാദ്യം മാറ്റിവെക്കുകയുമാണ് പ്രകാശ് രാജ് ചെയ്‌തത്. ഇതാണ് സോഷ്യൽ മീഡിയയിൽ വലിയ കയ്യടികൾ നേടുന്നത്. പ്രകാശ് രാജിനു പിന്നാലെ പ്രതിസന്ധിയിലായ സിനിമയിലെ ദിവസവേതനക്കാര്‍ക്ക് സഹായ ധനം നല്‍കി രജനികാന്തും വിജയ് സേതുപതിയും. 
 
ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി)യ്ക്ക് രജനികാന്ത് 50 ലക്ഷം രൂപ നല്‍കിയതായും വിജയ് സേതുപതി 10 ലക്ഷം രൂപ നല്‍കിയതായും പിആര്‍ഒ ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു. നേരത്തേ ശിവകുമാര്‍, സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍, പ്രകാശ് രാജ്, പാര്‍ഥിപന്‍, മനോ ബാല എന്നിവർ സഹായം നൽകിയിരുന്നു. ഫെഫ്‌സിയുടെ പ്രസിഡന്റ് ആര്‍.കെ സെല്‍വമണി സഹായമഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് താരങ്ങള്‍ സഹായധനം കൈമാറിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍