കറുത്ത ഷർട്ടും വെള്ള മുണ്ടും, നീട്ടി വളർത്തിയ താടി ! പ്രേമം സ്റ്റൈലിൽ നിവിൻ വീണ്ടും

ഞായര്‍, 17 ഏപ്രില്‍ 2016 (16:42 IST)
കേരളത്തിലെ ഏറ്റവും ജനകീയമായ വനിതാഫിലിം അവാർഡിൽ എത്തിയ നിവിനെ കണ്ടവർ അന്തം വിട്ടു. കാരണമെന്തെന്നോ?  അവാർഡ്ദാന ചടങ്ങിൽ എത്തിയ നിവിന്റെ വേഷമായിരുന്നു ചർച്ചാ വിഷയം. കറുത്ത ഷർട്ടും വെള്ള മുണ്ടും പിന്നെ നീട്ടിവളർത്തിയ താടിയും. നല്ല അസൽ പ്രേമം സ്റ്റൈൽ.
 
പ്രേമം, ഒരു വടക്കന്‍ സെല്‍ഫി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജനപ്രിയ നായകനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയതായിരുന്നു നിവിന്‍. തന്റെ കരിയറില്‍ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ് പ്രേമം എന്ന് നിവിന്‍ പറഞ്ഞു. പ്രേമം എന്ന ചിത്രത്തിനാണ് മികച്ച പുതുമുഖ നടി, നടന്‍, ജനപ്രിയ ചിത്രം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. 
 
ഇപ്പോള്‍ പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഒടുവില്‍ റിലീസായ വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. 
 

വെബ്ദുനിയ വായിക്കുക