Ponniyin Selvan Movie: 295 സ്‌ക്രീനുകളില്‍ കേരളത്തില്‍ മാത്രം,പൊന്നിയിന്‍ സെല്‍വന്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ നേടിയത്

കെ ആര്‍ അനൂപ്

വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (07:44 IST)
മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ ബിഗ് സ്‌ക്രീനില്‍ കാണുവാനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകരും.അഡ്വാന്‍സ് ബുക്കിംഗിലൂടെ വലിയ നേട്ടം സ്വന്തമാക്കിയ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്. 
 
295 സ്‌ക്രീനുകളിലാണ് ചിത്രം കേരളത്തില്‍ മാത്രം പ്രദര്‍ശനത്തിനെത്തുന്നത്. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം ഒരു കോടിയിലേറെ സിനിമ കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 രണ്ട് ഭാഗങ്ങളായി എത്തുന്ന സിനിമയുടെ ആദ്യഭാഗം ഇന്ന് മുതല്‍ തിയേറ്ററുകളില്‍ എത്തും.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍