ഞങ്ങള്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് 2014 ൽ ആയിരുന്നു ഫഹദ്ന ഫാസിലും നസ്രിയയും പ്രഖ്യാപിച്ചത്. ഇത് ആരാധകർക്ക് അമ്പരപ്പായി. പിന്നാലെ ഫഹദിന് നേരെ സൈബർ അറ്റാക്ക് രൂക്ഷമായി. പ്രായവ്യത്യാസമായിരുന്നു പലരുടെയും പ്രശ്നം. പിന്നീടുള്ള ഇവരുടെ ജീവിതം കണ്ട് അന്ന് വിമർശിച്ചവർ വരെ കൈയ്യടിച്ചു. അത്രയും സ്നേഹത്തോടെയായിരുന്നു നസ്രിയ-ഫഹദ് ദമ്പതികൾ കഴിഞ്ഞത്. എന്നാലിപ്പോള്‍ താന്‍ കുറച്ച് നാളായി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് നസ്രിയ.
ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച എഴുത്ത് വൈറലായതോടെ നടി പറയാനുദ്ദേശിച്ച സംഭവമെന്താണെന്ന് അറിയാതെ ആരാധകരും കുഴഞ്ഞു. വൈകാരികമായിട്ടും അല്ലാതെയും താന്‍ പ്രശ്‌നത്തിലായിരുന്നുവെന്നും അതിനെ മറികടക്കാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു നസ്രിയ പറഞ്ഞത്. വ്യക്തിപരമായ പ്രശ്നമാണെന്ന് നസ്രിയ പോസ്റ്റിൽ വ്യക്തമാക്കിയതോടെ ആരാധകരുടെ സംശയം കൂട്ടി. നസ്രിയ പറയാന്‍ ഉദ്ദേശിച്ചത് ഫഹദുമായി വേര്‍പിരിയുകയാണെന്ന് മാത്രം ആവരുതേ എന്ന അപേക്ഷയുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.
'ദയവായി മറ്റ് സെലിബ്രിറ്റികള്‍ ചെയ്യുന്നത് പോലെ വിവാഹമോചനം പ്രഖ്യാപിക്കരുത്. നിങ്ങളുടെ കുറിപ്പ് കണ്ടപ്പോള്‍ എനിക്ക് വളരെ വിഷമം തോന്നി. അതൊരു വിവാഹമോചന പ്രഖ്യാപനമാണെന്ന് തോന്നല്‍ ഉണ്ട്. വളരെ ആശങ്കയോടെയാണ് നിങ്ങളുടെ പോസ്റ്റ് മുഴുവനും ഞാന്‍ വായിച്ചത്. മറ്റെന്ത് ഇല്ലെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഞങ്ങള്‍ കാത്തിരിക്കുന്നത് പോലെ നീ തീര്‍ച്ചയായും ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നാണ്' നസ്രിയയുടെ പോസ്റ്റിന് താഴെ ഒരാള്‍ കമന്റായി പറഞ്ഞിരിക്കുന്നത്.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഫഹദും നസ്രിയയും പ്രണയത്തിലാവുന്നത്. 2014 ഓഗസ്റ്റില്‍ താരങ്ങള്‍ വിവാഹിതരായി. ആ സമയത്ത് നസ്രിയയ്ക്ക് പത്തൊന്‍പത് വയസും ഫഹദ് ഫാസിലിന് 31 വയസുമായിരുന്നു. ഇരുവരും തമ്മില്‍ പന്ത്രണ്ട് വയസിന്റെ വ്യത്യാസവും ഉണ്ടായിരുന്നു. പതിനൊന്ന് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം ഇനിയും സുഗമമായി മുന്നോട്ട് പോട്ടെ എന്നാണ് ആരാധകർ പറയുന്നത്.