മത്സരിച്ചഭിനയിച്ച് സണ്ണി വെയ്‌നും അഹാനയും മെറീനയും; ഒ.ടി.ടി.യില്‍ റിലീസ് ചെയ്ത 'പിടികിട്ടാപ്പുള്ളി' ശ്രദ്ധിക്കപ്പെടുന്നു

വെള്ളി, 27 ഓഗസ്റ്റ് 2021 (12:57 IST)
ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത മലയാള ചിത്രം 'പിടികിട്ടാപ്പുള്ളി' പ്രേക്ഷക ശ്രദ്ധ നേടുന്നു. ശ്രീ ഗോകുലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ജിഷ്ണു ശ്രീകണ്ഠനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സണ്ണി വെയ്ന്‍, അഹാന കൃഷ്ണകുമാര്‍, മെറീന മൈക്കിള്‍ എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രമേയം കൊണ്ടും താരങ്ങളുടെ പ്രകടനംകൊണ്ടും സിനിമ മികച്ച അഭിപ്രായമാണ് നേടികൊണ്ടിരിക്കുന്നത്. 
 
ഒരു തട്ടികൊണ്ടുപോകലിലൂടെയാണ് സിനിമയുടെ കഥ ആരംഭിക്കുന്നത്. പിന്നീട് പ്രേക്ഷകനെ ഏറെ ചിരിപ്പിക്കുന്ന നിരവധി നര്‍മ മുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ട്. കോമഡി ത്രില്ലര്‍ ചിത്രത്തില്‍ നായികമാരായ അഹാനയുടെയും മെറീനയുടെയും അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ജിയോ സിനിമ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ് പിടികിട്ടാപ്പുള്ളി കാണാന്‍ സാധിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍