സഹോദരന് വെന്റിലേറ്റർ ബെഡിനായി സഹായം അഭ്യർത്ഥിച്ച് പിയ ബാജ്‌പേയ്, ഒടുവിൽ ദുഃഖവാർത്ത

ചൊവ്വ, 4 മെയ് 2021 (16:37 IST)
നടി പിയ ബാജ്‌പേയുടെ സഹോദരൻ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സഹോദരന് വേണ്ടി വെന്റിലേറ്റര്‍ ബെഡ് ആവശ്യമുണ്ടെന്നറിയിച്ച് നടി സമൂഹമാധ്യമങ്ങളിൽ സഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ബെഡ് കിട്ടാത്തതിനെ തുടർന്ന് സഹോദരൻ മരണപ്പെടുകയായിരുന്നു.
 
ഉത്തരപ്രദേശിലെ ഫറൂഖ്ബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പിയയുടെ സഹോദരന്‍. എന്റെ സഹോദരൻ മരി‌യ്ക്കാൻ പോവുകയാണ്. എനിക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായം വേണം. ഒരു വെന്റിലേറ്റര്‍ ബെഡ് വേണം. ആര്‍ക്കെങ്കിലും സഹായിക്കാന്‍ പറ്റുമെങ്കില്‍ വിളിക്കണം. എന്നാവശ്യപ്പെട്ട് ഒരു ഫോൺ നമ്പറും പിയ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.
 

I need urgent help in district Farukhabad , kayamganj block .UP.. a bed wd ventilator ..my brother is dying ..any lead plz help

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍