ദംഗലിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഷാരൂഖ് ഖാന്റെ 'പത്താന്‍' ! കേരളത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

വ്യാഴം, 2 ഫെബ്രുവരി 2023 (10:28 IST)
ഷാരൂഖ് ഖാന്റെ ആക്ഷന്‍ എന്റര്‍ടെയ്നര്‍ 'പത്താന്‍' പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ കേരളത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
 
ഏഴു ദിവസം കൊണ്ട് കേരളത്തില്‍നിന്ന് 9.4 കോടിയോളം ചിത്രം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.കേരളത്തില്‍ നിന്ന് 10.6 കോടി രൂപ കളക്ഷന്‍ നേടിയ ആമിര്‍ ഖാന്റെ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമായ ദംഗലിന്റെ റെക്കോര്‍ഡ് ഷാരൂഖ് ഖാന്റെ 'പത്താന്‍' തകര്‍ക്കുമെന്ന് ഉറപ്പായി.
 
'പത്താന്‍' മൂന്ന് ദിവസത്തിനുള്ളില്‍ 4.95 കോടി കേരളത്തില്‍നിന്ന് ചിത്രം സ്വന്തമാക്കി.1.95 കോടിയാണ് ആദ്യദിന കളക്ഷന്‍.
 
ജനുവരി 25 ന് ഷാരൂഖിന്റെ 'പത്താന്‍' കേരളത്തിലെ 130-ലധികം തീയേറ്ററുകളില്‍ റിലീസ് ചെയ്തു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍