Pallimani Official Teaser നിത്യദാസിന്റെ തിരിച്ചുവരവ്,ശ്വേത മേനോന്റെ 'പള്ളിമണി', ടീസര്‍

കെ ആര്‍ അനൂപ്

ശനി, 24 സെപ്‌റ്റംബര്‍ 2022 (11:01 IST)
ശ്വേത മേനോന്‍, നിത്യദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പള്ളിമണി.കലാ സംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ പുറത്തുവന്നു. ടീച്ചര്‍ പങ്കുവെച്ച് സംവിധായകന്‍ വിനയനും.
 
'പ്രിയമുള്ള അനില്‍ കുമ്പഴയുടെ ആദ്യ ചിത്രമായ പള്ളിമണിയുടെ ടീസര്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു. അനിലിനും ടീമിനും എല്ലാവിധ ആശംസകളും'-വിനയന്‍ കുറിച്ചു.
ഒരു രാത്രിയില്‍ അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ രണ്ടു ചെറിയ കുട്ടികളുടെയും അതിജീവനത്തിന്റെ കഥയാണ് സിനിമ പറയുന്നത്.എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍