അറ്റ്ലിയുടെ തെരിക്ക് ശേഷം വിജയ് അഭിനയിക്കുന്ന ഭരതൻ ചിത്രത്തിനും ഒരു മലയാളി ടച്ച് ഉണ്ടത്രെ. വിജയ്‌യുടെ അറുപതാമത്തെ ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക. കൊഹിനൂറിലൂടെ ശ്രദ്ധിക്കപ്പെട്ട അപർണ വിനോദും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എന്നാൽ ഇവരെ കൂടാതെ സിനിമയിൽ മറ്റൊരു മലയാളി സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.