'ശാസിക്കുന്നതിനു പകരം അല്പമെങ്കിലും സ്‌നേഹത്തോടെ സമീപിക്കൂ',എം.സി ജോസഫൈനെതിരെ നടി നിരഞ്ജന അനൂപ്

കെ ആര്‍ അനൂപ്

വ്യാഴം, 24 ജൂണ്‍ 2021 (16:54 IST)
വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്. സംവിധായകന്‍ ആഷിക് അബു, നടി സാധിക വേണുഗോപാല്‍ തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. ഭര്‍തൃപീഡനം പരാതിപ്പെട്ട യുവതിയോട് വനിത കമ്മീഷന്‍ അധ്യക്ഷ മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരിച്ച് നടി നിരഞ്ജന അനൂപ്. 
 
'ഇതിലും നല്ലത്തു സഹിക്കുന്നതാണ് എന്ന് തോന്നിപോകും മാഡം, ശാസിക്കുന്നതിനു പകരം അല്പമെങ്കിലും സ്‌നേഹത്തോടെ സമീപിച്ചാല്‍ മാത്രമേ ബുദ്ധിമുട്ടുള്ളവര്‍ക്ക് ധൈര്യത്തോടെ നിങ്ങളെ പോലുള്ളവരെ ആശ്രയിക്കാന്‍ പറ്റു'-നിരഞ്ജന അനൂപ് കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍