എസ്‌ പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില : പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

ശനി, 15 ഓഗസ്റ്റ് 2020 (17:15 IST)
കൊവിഡ് ചികിത്സയിൽ തുടരുന്നതിനിടെ ആരോഗ്യനില മോശമായ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നിലവിലെ സ്ഥിതിയെ പറ്റിയുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നു. അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെയാണെന്നും ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നുമാണ് ബുള്ളറ്റിനില്‍ പറയുന്നത്. ഡോക്‌ടർമാരുടെ സൂക്ഷ്‌മ നിരീക്ഷണത്തിലാണ് ബാലസുബ്രഹ്മണ്യം ഇപ്പോഴുള്ളത്.
 
എസ്‌പി‌ബിയുടെ ആരോഗ്യനില മോശമായതായി അറിയിച്ച് ഇന്നലെ വൈകീട്ടാണ് ആശുപത്രി ആദ്യത്തെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടത്.വ്യാഴാഴ്ച രാത്രിയോടെ ആരോഗ്യനില വഷളായെന്നും വെന്‍റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണെന്നുമാണ് ഇന്നലത്തെ റിപ്പോർട്ടിൽ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍