2024 തുടക്കം ഗംഭീരമാക്കാന്‍ കാത്തിരുന്ന ഒരുപിടി ചിത്രങ്ങള്‍ ആദ്യം തന്നെ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. ജയറാമിന്റെ ത്രില്ലര്‍ ചിത്രം എബ്രഹാം ഓസ്ലര്‍ ഈ കൂട്ടത്തില്‍ ആദ്യം എത്തും. 'അഞ്ചാം പാതിരാ'യ്ക്ക് ശേഷം ത്രില്ലര്‍ പശ്ചാത്തലത്തിലുള്ള സിനിമയുമായാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ വരവ്. ജയറാമിന്റെ അബ്രഹാം ഓസ്ലര്‍ റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 11ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. സിനിമയുടെ ട്രെയിലര്‍ അടക്കം പുറത്തുവന്നിട്ടും ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടോ എന്ന ചോദ്യം ഇപ്പോഴും ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. ഇതേ ചോദ്യം ജയറാമിനോട് ചോദിച്ചപ്പോള്‍ നടന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
ഈ സിനിമയില്‍ മമ്മൂക്കയുണ്ടോ എന്നാണ് ജയറാമിനോട് ചോദിച്ചത്.
'എനിക്ക് അറിയില്ല. ഞാന്‍ 54 ദിവസം സെറ്റില്‍ ഉണ്ടായിരുന്നു. അത്രയും ദിവസം മമ്മൂക്കയെ ഞാന്‍ സെറ്റില്‍ കണ്ടിട്ടില്ല',-ജയറാം പറഞ്ഞു.