ഒരു ദിവസം താമസിക്കുന്ന ഹോട്ടലിന്റെ മുതലാളി തന്റെ ചില സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ചെലവഴിക്കാമോ എന്ന് ചോദിച്ചു. എന്നാല്‍ പിന്നീട് സംവിധായകനോട് പറഞ്ഞ് ഇത് ചോദ്യം ചെയ്തപ്പോള്‍ അയാള്‍ ഇത് നിഷേധിച്ചു. രാത്രിയില്‍ അജ്ഞാത കോളുകള്‍ വരുന്നതും, രാത്രി ഡോറില്‍ മുട്ടുന്നത് പതിവായി. ഷൂട്ടിംഗിനിടെ പ്രധാന നടനായി അഭിനയിച്ച സംവിധായകന്റെ മകന്‍ തന്നെ പടിയില്‍ നിന്നും തള്ളിയിട്ടെന്നും നേഹ ആരോപിച്ചു.
നിരന്തരമായ ഭീഷണികളും പ്രശ്‌നങ്ങളും മൂലം താനും സഹായികളും താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും ഒളിച്ചോടുകയായിരുന്നുവെന്ന് നേഹ പറയുന്നു. സിനിമയുടെ തിരക്കഥ അത്ര മികച്ചതായിരുന്നില്ല. തിരക്കഥയ്ക്ക് ചേരാത്ത തരത്തിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ കുറേ കുത്തികയറ്റിയിരിക്കുന്നു. നന്നായി സഹകരിച്ചില്ലെങ്കില്‍ നിര്‍മ്മാതാവ് കോപിക്കുമെന്നു പറഞ്ഞ് സംവിധായകന്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. നിര്‍മാതാവിന് മാഫിയ ബന്ധങ്ങള്‍ ഉണ്ടെന്നും പറഞ്ഞു. അയാളുടെ കാസിനോയില്‍ പീഡനമുറിയുണ്ടെന്നും, ഇവിടെയിട്ട് പീഡിപ്പിക്കാനും, ബലാത്സംഗം ചെയ്യാനും മടിയില്ലെന്നും വേണമെങ്കില്‍ കൊലപ്പെടുത്തുകയും ചെയ്യുമെന്നും സംവിധായകന്‍ പറഞ്ഞുകൊണ്ടിരുന്നു. ഇത് തനിക്ക് ഭയമുണ്ടാക്കിയെന്നും നേഹ സക്‌സേന പറഞ്ഞു.